പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 23 വർഷം കഠിനതടവ്

സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

author-image
Vineeth Sudhakar
New Update
f4d7f2b5-c0cf-4d4a-8b1b-9a1f88a16de0

കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും പിഴയും വിധിച്ചു. ആലപ്പാട് സ്വദേശി കൊച്ചു ബോസ് എന്ന നിഥിനെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ശിക്ഷിച്ചത്.

ജഡ്ജി രാജീവൻ വാച്ചലാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ നടപടികൾക്ക് പുറമെ 1.10 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പിഴ ഒടുക്കാത്ത പക്ഷം ആറുമാസം കൂടി അധിക തടവ് അനുഭവിക്കേണ്ടി വരും.ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതി അതിജീവതയെ പരിചയപ്പെട്ടത്.തുടർന്ന് സൗഹൃദം സ്ഥാപിച്ച് പെൺകുട്ടിയെ ബൈക്കിൽ കടത്തിക്കൊണ്ടുപോയി ആലപ്പാട്ടുള്ള സുഹൃത്തിൻ്റെ വീട്ടിലെത്തിച്ച് പലതവണ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.പീഡനത്തിന് പിന്നാലെ പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയതോടെ കുട്ടിയുടെ മാനസികനില തകരാറിലായി.തുടർന്ന് ഒന്നര മാസത്തോളം പെൺകുട്ടി ജില്ലാ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ ചികിത്സ തേടിയിരുന്നു.

കരുനാഗപ്പള്ളി പോലീസ് അന്വേഷണം നടത്തിയ കേസിൽ 28 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻ.സി. പ്രേംചന്ദ്രൻ ഹാജരായി.