/kalakaumudi/media/media_files/2026/03/03/img_3018-2026-03-03-22-43-20.jpeg)
കോഴിക്കോട്: പതിനഞ്ചു വയസ്സുകാരനെ ലൈംഗിക ചൂഷണത്തിന് വിധേയനാക്കിയ കേസിൽ മുൻ സ്കൂൾ ജീവനക്കാരനായ കുണ്ടുപറമ്പ് സ്വദേശി ജെറാൾഡിനെ (60) ഏലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം കുണ്ടുപറമ്പിലെ ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടി. പുതിയ വസ്ത്രങ്ങൾ വാങ്ങിനൽകാമെന്ന് വിശ്വസിപ്പിച്ച് കുട്ടിയെ ടെക്സ്റ്റൈൽ ഷോപ്പിലേക്ക് കൊണ്ടുപോവുകയും, അവിടെയുള്ള ഡ്രസിങ് റൂമിലും പിന്നീട് ആളൊഴിഞ്ഞ ഫ്ലാറ്റിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. കുട്ടി വിവരം അമ്മയെ അറിയിച്ചതിനെത്തുടർന്ന് ചൈൽഡ് ലൈനിൽ പരാതി നൽകി. എറണാകുളം ജില്ലാ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പള്ളുരുത്തി പൊലീസാണ് ആദ്യം മൊഴിയെടുത്തത്. തുടർന്ന് കേസ് ഏലത്തൂർ പൊലീസിന് കൈമാറുകയായിരുന്നു.
നേരത്തെ സ്കൂളിൽ ജോലി ചെയ്തിരുന്ന സമയത്തും വിദ്യാർത്ഥികളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ആവർത്തിക്കുന്ന ഇയാൾക്കെതിരെ കർശനമായ പോക്സോ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സമാനമായ മറ്റ് കുറ്റകൃത്യങ്ങളിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
