/kalakaumudi/media/media_files/2026/03/05/img_3069-2026-03-05-12-15-21.jpeg)
മലപ്പുറം തവനൂർ പുത്തൻപുരയിൽ മുഹമ്മദ് ഷിബാനെ (26) എംഡിഎംഎയുമായി തിരൂർ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ മണിയറയിൽ ലഹരിമരുന്ന് സൂക്ഷിച്ച നിലയിലാണ് ഇയാൾ പിടിയിലായത്. ഒരു സ്വകാര്യ ആശുപത്രിയിൽ തെറാപ്പിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാൾ. തിരൂരിലെ പൊറ്റിലാത്തറയിൽ വെച്ച് ഇയാളുടെ കാറിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള അന്വേഷണമാണ് കേസിലേക്ക് വഴിതുറന്നത്.
കാറിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയതിന് ശേഷം പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ, താൻ ഉപയോഗത്തിനും വിൽപനയ്ക്കുമായി കൊണ്ടുവന്ന എംഡിഎംഎയുടെ ബാക്കി ഭാഗം തന്റെ ഭാര്യവീട്ടിലാണുള്ളതെന്ന് പ്രതി പോലീസിനോട് സമ്മതിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് സംഘം ഭാര്യവീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വീടിന്റെ മുകൾനിലയിലുള്ള മണിയറയിലെ ബാത്ത്റൂമിൽ ഒളിപ്പിച്ച നിലയിൽ എംഡിഎംഎ കണ്ടെത്തിയത്.
കാറിൽ നിന്നും ഭാര്യവീട്ടിൽ നിന്നുമായി ആകെ 1.55 ഗ്രാം എംഡിഎംഎയാണ് പോലീസ് പിടിച്ചെടുത്തതെന്ന് തിരൂർ പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
