ആറ്റുകാൽ പൊങ്കാലയ്ക്കിടെ സ്വർണാഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമം; നാല് തമിഴ്നാട് സ്വദേശിനികൾ പിടിയിൽ

തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് പിടിയിലായത്. പൊങ്കാലയ്ക്കെന്ന വ്യാജേനയാണ് ഇവർ തലസ്ഥാനത്തെത്തിയത്

author-image
Vineeth Sudhakar
New Update
IMG_3073

തിരുവനന്തപുരം ആറ്റുകാൽ പൊങ്കാലയ്ക്കെത്തിയ ഭക്തരുടെ സ്വർണാഭരണങ്ങൾ കവരാൻ ശ്രമിച്ച നാലംഗ സംഘത്തെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശികളായ മീന, റോസ്ലി, ശാന്തി, മീനാക്ഷി എന്നിവരാണ് പിടിയിലായത്. പൊങ്കാലയ്ക്കെന്ന വ്യാജേനയാണ് ഇവർ തലസ്ഥാനത്തെത്തിയത്.

പൊങ്കാല ചടങ്ങുകൾക്കിടെ സംഭാരം വാങ്ങാനായി ഭക്തർ ക്യൂവിൽ നിൽക്കുന്നതിനിടെയാണ് ഇവർ മോഷണത്തിന് ശ്രമിച്ചത്. ഭക്തയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചതോടെ സംഘത്തിലെ ഒരാൾ ഉടൻ പിടിയിലായി. തുടർന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ ഇവർ സംഘമായാണ് എത്തിയതെന്ന് വ്യക്തമായതോടെ മറ്റ് മൂന്നുപേരെ കൂടി പിടികൂടുകയായിരുന്നു.

പിടിയിലായ പ്രതികൾ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകുന്നതെന്ന് പോലീസ് അറിയിച്ചു. സംഘമായി എത്തി മോഷണം നടത്തുന്നതാണ് ഇവരുടെ രീതിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തുടർനടപടികളുടെ ഭാഗമായി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.