/kalakaumudi/media/media_files/2026/03/05/img_3085-2026-03-05-12-22-27.jpeg)
കോഴിക്കോട് പന്തീരാങ്കാവ് ബൈപ്പാസിൽ വാഹനങ്ങൾക്ക് നേരെ സാമൂഹിക വിരുദ്ധരുടെ കല്ലേറ്. പുലർച്ചെ നാലരയോടെ രാമനാട്ടുകര ഭാഗത്തേക്ക് പോകുകയായിരുന്ന രണ്ട് കാറുകൾക്കും ഒരു ലോറിക്കും നേരെയാണ് ആക്രമണമുണ്ടായത്. പന്തീരാങ്കാവ് മെട്രോ ആശുപത്രിക്ക് സമീപത്തുവെച്ചാണ് യാത്രാവാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ലോറിയുടെ മുൻവശത്തെ ചില്ല് പൂർണ്ണമായും തകർന്നു. കാറുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭാഗ്യവശാൽ യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.
സംഭവം നടന്ന ഉടൻ തന്നെ യാത്രക്കാർ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും ആക്രമണം നടത്തിയവരെ കണ്ടെത്താനായില്ല. പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി സംഭവസ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. ബൈപ്പാസ് റോഡുകളിൽ പുലർച്ചെ സമയങ്ങളിൽ ഇത്തരം ആക്രമണങ്ങൾ വർദ്ധിക്കുന്നത് യാത്രക്കാർക്കിടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
