/kalakaumudi/media/media_files/2026/03/06/img_3144-2026-03-06-16-15-37.jpeg)
കരുനാഗപ്പള്ളിയിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. സംഭവത്തിൽ കരുനാഗപ്പള്ളി പന്മന സ്വദേശിയായ 65 വയസ്സുകാരനെയാണ് കൊല്ലം പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഇരട്ട ജീവപര്യന്തത്തിന് പുറമേ, അഞ്ച് ലക്ഷം രൂപ പിഴയും പ്രതി അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്തപക്ഷം കൂടുതൽ കാലം കൂടി തടവ് അനുഭവിക്കേണ്ടി വരും.
2022-ലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അയൽവാസിയായ പെൺകുട്ടിയെ മിഠായി നൽകാം എന്ന് പ്രലോഭിപ്പിച്ച് വീടിനുള്ളിലേക്ക് വിളിച്ചുവരുത്തി പ്രതി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം പെൺകുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്ന് മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പോക്സോ നിയമപ്രകാരം ചുമത്തിയ കുറ്റങ്ങൾ പ്രതിക്കെതിരെ തെളിഞ്ഞതിനെ തുടർന്നാണ് കോടതി കർശനമായ ഈ ശിക്ഷാവിധി പുറപ്പെടുവിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
