ഏലൂരിൽ ഭർത്താവ് ഭാര്യയെ കുത്തി പരിക്കേൽപ്പിച്ചു

മഞ്ഞുമ്മല്‍ സ്വദേശിയായ ഹമീദ് ആണ് തന്റെ ഭാര്യ സുമിക്ക് നേരെ അതിക്രമം നടത്തിയത്. കഴുത്തിലും കൈകളിലുമായി സാരമായി പരിക്കേറ്റ സുമി നിലവില്‍ ചികിത്സയിലാണ്

author-image
Vineeth Sudhakar
New Update
srfd

knife attack

എറണാകുളം ഏലൂരില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മഞ്ഞുമ്മല്‍ സ്വദേശിയായ ഹമീദ് ആണ് തന്റെ ഭാര്യ സുമിക്ക് നേരെ അതിക്രമം നടത്തിയത്. കഴുത്തിലും കൈകളിലുമായി സാരമായി പരിക്കേറ്റ സുമി നിലവില്‍ ചികിത്സയിലാണ്. ഇവരുടെ ശരീരത്തില്‍ പന്ത്രണ്ടോളം മുറിവുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഏലൂര്‍ പോലീസ് ഹമീദിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ഉടന്‍ തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. ഏറെ നാളായി ഇവര്‍ തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും, ഇതിന്റെ തുടര്‍ച്ചയായി ഹമീദിനുണ്ടായ സംശയത്തെ ചൊല്ലിയുള്ള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.