വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ അഞ്ചംഗ സംഘം പിടിയിൽ

തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ തനിച്ച് താമസിക്കുന്ന കോളജ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ രണ്ടാം വർഷ എൻജിനിയറിംഗ് വിദ്യാർഥി ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

author-image
Vineeth Sudhakar
New Update
mobile theft

കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ അഞ്ചംഗ സംഘം പിടിയിലായി. തനിച്ച് താമസിക്കുന്ന വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും പണവും തട്ടിയെടുത്ത സംഘത്തില്‍ രണ്ടാം വര്‍ഷ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയും ഉള്‍പ്പെടുന്നു. ശിവഗംഗ സ്വദേശിയായ ഈ വിദ്യാര്‍ഥിയാണ് സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.

പ്രതികളെ പിടികൂടുന്നതിനിടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. പോലീസിനെ ആക്രമിക്കാന്‍ മുതിര്‍ന്ന സംഘത്തിലെ ഒരാള്‍ സബ് ഇന്‍സ്‌പെക്ടറെ കുത്തി പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥം പോലീസ് നടത്തിയ വെടിവയ്പില്‍ ഒരു പ്രതിയുടെ കാലിന് പരിക്കേറ്റു. പിടിയിലായ അഞ്ചുപേരില്‍ നാലുപേര്‍ക്കെതിരെ നേരത്തെ തന്നെ വധശ്രമം, കവര്‍ച്ച തുടങ്ങിയ ഗുരുതരമായ കേസുകള്‍ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടറും പ്രതിയും ചികിത്സയിലാണ്. സംഭവത്തില്‍ തുടര്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.