തോറ്റ വിദ്യാർഥിയെ ജയിപ്പിക്കൽ; ഗവർണറുടെ നിർദേശം നിരസിച്ച കാലടി വി.സി യെ പുറത്താക്കി

തോ​റ്റ ബി.​എ​ഫ്.​എ വി​ദ്യാ​ർ​ഥി​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം ത​ട​യാ​നു​ള്ള ചാ​ൻ​സ​ല​റാ​യ ഗ​വ​ർ​ണ​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ൻ വി​സ​മ്മ​തി​ച്ച കാ​ല​ടി സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ൻ​സ​ല​ർ ഡോ. ​ഗീ​താ​കു​മാ​രിയെ ആണ് പുറത്താക്കിയത്

author-image
Vineeth Sudhakar
New Update
IMG_3145

തിരുവനന്തപുരം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. ഗീതാകുമാരിയെ സ്ഥാനത്തുനിന്ന് നീക്കി. ഗവർണറുടെ (ചാൻസലർ) ഉത്തരവ് നടപ്പാക്കാൻ വിസമ്മതിച്ചതിനെത്തുടർന്നാണ് നടപടി. പകരം സാങ്കേതിക സർവകലാശാല വി.സി ഡോ. സിസാ തോമസിന് സംസ്കൃത സർവകലാശാലയുടെ അധിക ചുമതല നൽകി രാജ്ഭവൻ ഉത്തരവിറക്കി.

സർവകലാശാലയിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ) മ്യൂറൽ പെയിന്റിങ് കോഴ്സിൽ തോറ്റ് പഠനം ഉപേക്ഷിച്ച വിദ്യാർത്ഥിയെ വിജയിപ്പിക്കാൻ സിൻഡിക്കേറ്റ് തീരുമാനമെടുത്തതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. എം.എഫ്.എ പാസായതിനാൽ, ഈ വിദ്യാർത്ഥിയെ പ്രത്യേക കേസായി പരിഗണിച്ച് ബി.എഫ്.എ വിജയിപ്പിക്കാൻ ഡോ. ഗീതാകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കേറ്റ് തീരുമാനിക്കുകയായിരുന്നു.

ഈ വിഷയത്തിലും, അഞ്ച് വർഷം മുൻപുള്ള വിജ്ഞാപന പ്രകാരം അസിസ്റ്റന്റ് പ്രൊഫസർ നിയമനം നടത്താനുള്ള തീരുമാനത്തിലും ഫയലുകൾ ഹാജരാക്കാനും വിശദീകരണം നൽകാനും ഗവർണർ വി.സിയോട് നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഗവർണറുടെ ഈ നിർദ്ദേശങ്ങൾ വി.സി നിരാകരിച്ചു. ഈ അച്ചടക്കലംഘനത്തെയും നിയമവിരുദ്ധ തീരുമാനങ്ങളെയും തുടർന്നാണ് ഡോ. ഗീതാകുമാരിയെ താൽക്കാലിക വി.സി പദവിയിൽ നിന്ന് നീക്കം ചെയ്തത്.