മനാമ : ബഹ്‌റൈനുള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ആളുകളെ കടത്തുന്ന സംഘം ഇന്ത്യയില്‍ പിടിയില്‍. വ്യാജമായി നിര്‍മിച്ച വര്‍ക്ക് വിസയിലാണ് തൊഴിലാളികളെ കടത്തുന്നത്. അടുത്തിടെ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് വ്യാജവിസയിലെത്തിയ ഇന്ത്യക്കാരന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ പിടിയിലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടിയത്.
പഞ്ചാബ് സ്വദേശിയുടെ തൊഴില്‍ വിസ വ്യാജമാണെന്ന് ഇമിഗ്രേഷന്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അയാളെ ഇന്ത്യയിലേക്ക് തിരിച്ചയച്ചിരുന്നു. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ നാട്ടുകാരായ ചിലരാണ് വിസ ഏര്‍പ്പാടാക്കിയതെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്യും.