കോയമ്പത്തൂര്‍ : പെരിയനായിക്കന്‍പാളയത്ത് നവജാതശിശുവിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അമ്മയുള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കുട്ടിയുടെ അമ്മ നന്ദിനി (22), ഇടനിലക്കാരി കസ്തൂരിപാളയം സത്യനഗറില്‍ ദേവിക (42), കുട്ടിയെ വാങ്ങാന്‍ വന്ന കൗണ്ടംപാളയം മാന്തോപ്പ് സ്വദേശി അനിത എന്നിവരെയാണ് പെരിയനായിക്കന്‍പാളയം പോലീസ് അറസ്റ്റു ചെയ്തത്.
ചിന്നക്കണ്ണന്‍പുതൂരില്‍ താമസിക്കുന്ന ആദിഗണേഷിനും നന്ദിനിക്കും മൂന്നുവയസ്സുള്ള മകനുണ്ട്. ഓഗസ്റ്റ് 14-ന് നന്ദിനി മേട്ടുപ്പാളയം സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ദാരിദ്ര്യംമൂലം കുട്ടിയെ വളര്‍ത്താന്‍ സാധിക്കില്ലെന്നുപറഞ്ഞ് ദമ്പതിമാര്‍ കുട്ടിയെ വില്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് കേസ്.