Representative Image
ലഖ്‌നൗ : പതിനഞ്ചുകാരിയെ നിരവധി തവണ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഭദോഹിയിലാണ് സംഭവം. സോനു (26) എന്ന വിവേക് കുമാറാണ് 15 വയസുകാരിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത്തത് ഈ വര്‍ഷം ജനുവരിയിലാണ് വിവേക് കുമാര്‍ പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
തുടര്‍ന്ന് പീഡന വിവരം ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി സോനു പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിക്കുകയായിരുന്നുവെന്ന് പ്രതിയെന്ന് ഭദോഹി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ചയാണ് പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ഇതോടെയാണ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.