പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചു

സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. 

author-image
Athira Kalarikkal
New Update
crime m

Representative Image

ജയ്പൂര്‍ : രാജസ്ഥാനിലെ ഉദയ്പൂരില്‍ പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം. ഇതിന് പിന്നാലെ ഉദയ്പൂരില്‍ ചേരിതിരിഞ്ഞുള്ള ആക്രമണമുണ്ടായി. സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സംഭവ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. 

ആക്രമണത്തില്‍ മൂന്നോ നാലോ കാറുകള്‍ കത്തിച്ചു. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിള്‍ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍  അടച്ചു.

Crime News