/kalakaumudi/media/media_files/2025/07/20/aruna-ben-2025-07-20-14-52-34.jpg)
അഹമ്മദാബാദ്: ലിവ് ഇന്‍ പങ്കാളിയായ പൊലീസ് ഉദ്യോഗസ്ഥയെ കൊലപ്പെടുത്തി സിആര്‍പിഎഫ് ജവാന്‍.ഗുജറാത്തിലെ കച്ച് ജില്ലയില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. പ്രതിയായ ദിലീപ് ദാങ്ചിയ ശനിയാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥ ജോലി ചെയ്തിരുന്ന സ്റ്റേഷനിലെത്തി കീഴടങ്ങി.കച്ചിലെ അഞ്ജര്‍ പൊലീസ് സ്റ്റേഷനില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്ന അരുണാബെന്‍ നതുഭായ് ജാദവ് ആണ് കൊല്ലപ്പെട്ടത്.വെള്ളിയാഴ്ച രാത്രി അഞ്ജാറിലെ വീട്ടില്‍ വെച്ച് 25 കാരിയായ അരുണാ ബെന്നും പങ്കാളിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായി പൊലീസ് പറഞ്ഞു.
അതിനിടയില്‍ അരുണാ ബെന്‍ തന്റെ അമ്മയെപറ്റി മോശമായി സംസാരിച്ചു എന്നാണ് ദിലീപ് ദാങ്ചിയ പൊലീസിനോട് പറഞ്ഞത്.ഇതിന്റെ ദേഷ്യത്തില്‍ താന്‍ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് സിആര്‍പിഎഫ് ജവാന്‍ നല്‍കിയിരിക്കുന്ന കുറ്റസമ്മത മൊഴി.മണിപ്പൂരില്‍ നിയമിതനായ പ്രതി അരുണയുമായി ദീര്‍ഘകാലമായി ബന്ധത്തിലായിരുന്നു.
ഇരുവരും വിവാഹിതരാകാന്‍ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. 2021-ല്‍ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒരുമിച്ച് ജീവിക്കുകയായിരുന്നു.