/kalakaumudi/media/media_files/2025/07/15/clt-thet-2025-07-15-11-16-00.jpg)
കോഴിക്കോട് : പന്തീരങ്കാവില്‍ ബാങ്ക് ജീവനക്കാരില്‍ നിന്നും 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത സംഭവത്തില്‍ നിര്‍ണായക കണ്ടെത്തല്‍. പ്രതി ഷിബിന്‍ ലാല്‍ തട്ടിയെടുത്ത 40 ലക്ഷത്തിലെ ഇനിയും കണ്ടെത്താനുള്ള 39 ലക്ഷം പറമ്പില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുഖ്യപ്രതി ഷിബിന്‍ ലാലിന്റെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ അകലെയുള്ള പറമ്പിലാണ് പണം കണ്ടെത്തിയത്.
പണം തട്ടിയെടുത്തതിന് പിന്നാലെ പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നു വെന്നായിരുന്നു ഷിബിന്‍ ലാല്‍ നല്‍കിയ മൊഴി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘം ഷിബിന്‍ ലാലിനെ കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യംചെയ്തപ്പോഴാണ് പണം കണ്ടെത്തിയത്.കഴിഞ്ഞ മാസം 11 നാണ് ഇസാഫ് ബാങ്ക് ജീവനക്കാരന്റെ കയ്യില്‍ നിന്ന് ഷിബിന്‍ ലാല്‍ പണം കവര്‍ന്നത്.