/kalakaumudi/media/media_files/2025/07/21/screensho-2025-07-21-19-50-07.png)
തൃക്കാക്കര : പരിവാഹന്‍ വ്യാജ ആപ്ലിക്കേഷന്‍ വഴി ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിവന്ന സംഘത്തെ കൊച്ചി സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തു.വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ പി കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.ഉത്തര്‍പ്രദേശ് സ്വദേശികളായ അതുല്‍ കുമാര്‍ സിങ് (32), മനീഷ് യാദവ് (24) എന്നിവരെയാണ് സൈബര്‍ പൊലീസ് വാരണാസിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.ഈ കേസിലെ മൂന്നാം പ്രതിയ്ക്ക് പ്രായ പൂർത്തിയാകാത്തതിനാൽ നോട്ടീസ് നൽകി കേസിലേക്ക് പ്രതി ചേർക്കുകയായിരുന്നു. ടെലിഗ്രാം ബോട്ട് മുഖാന്തിരമാണ് വാഹനങ്ങളുടെ വിവരങ്ങള്‍ പ്രതികള്‍ ശേഖരിച്ചത്. മനീഷ് യാദവിന്‍റെ ബന്ധുവായ 16 വയസുകാരൻ വ്യാജ ആപ്ലിക്കേഷന്‍ തയ്യാറാക്കിയതിന്‍റെ ബുദ്ധി കേന്ദ്രമെന്ന്പോലീസ്പറഞ്ഞു.വാഹനത്തിന് ഫൈന്‍ അടയ്ക്കാന്‍ എന്ന പേരില്‍ വ്യാജ എ പി കെ ഫയലുകള്‍ വാട്സ് ആപ്പ് വഴി അയച്ച് നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്.വ്യാജ പരിവാഹന്‍ ലിങ്ക് വഴി 85,000 രൂപ തട്ടിയെടുത്തതായി എറണാകുളം സ്വദേശി എന്‍ സി ആര്‍ പി പോര്‍ട്ടലില്‍ പരാതി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ പരാതിയിന്മേല്‍ കൊച്ചി സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആർ പ്രകാരം ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ നടത്തിയഅന്വേഷണത്തിലാണ്പ്രതികൾപിടിയിലായത്.
കൊച്ചി സിറ്റിയിൽ മാത്രം 96 ഓളം പരാതികൾ
കൊച്ചി സിറ്റിയിൽ മാത്രം 96 ഓളം പരാതികൾ ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേരളത്തിൽ ആകെ 575 ഓളം ആളുകൾക്ക് ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് പണം നഷ്ടമായിട്ടുണ്ട്. കൂടാതെ ഇൻഡ്യ ഒട്ടാകെ ഇത്തരത്തിലുള്ള തട്ടിപ്പു നടക്കുന്നുണ്ടെന്ന് മനസിലാക്കിയതിനെ തുടർന്ന് സൈബർ അസ്സി.കമ്മീഷണർ സുൽഫിക്കറിന്റെ മേൽനോട്ടത്തിൽ അന്വേഷണം ത്വരിതഗതിയിലാക്കുകയും പ്രതികളുടെ ഐ.പി വിലാസവും ഫോൺ നമ്പരുകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളുടെ ലൊക്കേഷൻ വാരണാസി ആണെന്ന് കണ്ടെത്തിയത്,
ഓപ്പറേഷൻ എം പരിവാഹൻ ടീം
സൈബർ ഇൻസ്പെക്ടർ ഷമീർഖാൻ,പോലീസ് ഉദ്യോഗസ്ഥരായ അരുൺ ആർ, അജിത്ത് രാജ് പി, നിഖിൽ ജോർജ്, ആൽഫിറ്റ് ആൻഡ്രൂസ്, ഷറഫുദ്ദീൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
# അന്വേഷണമികവ്
കേരളം, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, വെസ്റ്റ് ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിൽ സൈബർ കുറ്റകൃത്യത്തിലെ പ്രതികളെ വിവിധ പോലീസ് ഏജൻസികൾ മാസങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുയാണെങ്കിലും ഇൻഫോപാർക്ക് സൈബർ പോലീസിന്റെഅന്വേഷണമികവാണ്പ്രേതാതികൾവലയിലാവാൻകാരണം.