ബെംഗളൂരു : വിജയനഗറിൽ മക്കൾക്കൊപ്പം സ്വകാര്യ ബസിൽ കയറിയ തന്നെ ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ 3 പേർ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന് വിധവയായ ദലിത് യുവതി. കേസിൽ 3 പേരെ ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 31ന് ചെന്നാപുരയിലാണു 28 വയസ്സുകാരിയായ ദലിത് യുവതി ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായത്.
ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത ശേഷം ദാവനഗെരെയിലേക്കു മടങ്ങുന്നതിനാണ് യുവതി ബസിൽ കയറിയത്. പ്രതിഷേധവുമായി ദലിത് സംഘടനകൾ എത്തിയതോടെയായിരുന്നു അറസ്റ്റ്.