പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍

വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു, തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു

author-image
Sneha SB
New Update
BLR

ബെംഗളൂരു:ബെംഗളൂരുവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ നൃത്താധ്യാപകന്‍ അറസ്റ്റില്‍. മെയ് 24 ന് കടുഗോഡി പ്രദേശത്താണ് സംഭവം നടന്നത്.റോഡിലൂടെ നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിക്ക് സമീപം കാര്‍ നിര്‍ത്തിയ ഭാരതി കണ്ണന്‍(23) എന്ന പ്രതി, നൃത്താധ്യാപകനാണെന്ന് സ്വയം  പരിചയപ്പെടുത്തുകയും നൃത്ത ക്ലാസുകളെക്കുറിച്ചുള്ള വിവരങ്ങള്‍  പറഞ്ഞ് തരാമെന്ന പറഞ്ഞ് പെണ്‍കുട്ടിയെ വാഹനത്തില്‍ കയറ്റുകയായുമായിരുന്നു.വീട്ടിലെത്തിയ പെണ്‍കുട്ടി സംഭവത്തെക്കുറിച്ച് മാതാപിതാക്കളെ അറിയിച്ചു, തുടര്‍ന്ന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.കുട്ടി കാറില്‍ കയറിയപ്പോള്‍ ഇയാള്‍ ഡോര്‍ ലോക്ക് ചെയ്ത് ദൂരത്തേക്ക് കാര്‍ ഓടിച്ചു പോവുകയും പെണ്‍കുട്ടിയെ മോശം രീതിയില്‍ സ്പര്‍ശിക്കുകയുമായിരുന്നു എന്നാണ് പരാതി.പ്രതി കുറച്ചു കഴിഞ്ഞ് പെണ്‍കുട്ടിയെ അതേ സ്ഥലത്ത് ഇറക്കി വിടുകയുമായിരുന്നു.

bangalore rape attempt rape