വാഹനാപകടത്തില്‍ മകള്‍ മരിച്ചു; പിന്നാലെ അമ്മ ജീവനൊടുക്കി

ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു24) ശനിയാഴ്ച രാത്രിയായിരുന്നു മരിച്ചത്.

author-image
anumol ps
Updated On
New Update
 gayathri

സ്‌നേഹ, ഗായത്രി

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

കോതമംഗലം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മകള്‍ മരിച്ചതിന് പിന്നാലെ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു.  ചിറയിന്‍കീഴില്‍ ബൈക്കപകടത്തില്‍ പരുക്കേറ്റു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ യുസി കോളജ് എംബിഎ വിദ്യാര്‍ഥിനിയും മഹാരാഷ്ട്ര സാംഗ്ലി സ്വദേശി ഹനുമന്ത് നായിക്കിന്റെ മകളുമായ സ്‌നേഹ (സോനു24) ശനിയാഴ്ച രാത്രിയായിരുന്നു മരിച്ചത്. രണ്ട് മാസം മുമ്പായിരുന്നു അപകടം. വിവരമറിഞ്ഞു സ്‌നേഹയുടെ അമ്മ ഗായത്രി (45) നെല്ലിക്കുഴി കമ്പനിപ്പടിയിലെ താമസസ്ഥലത്തു തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മഹാരാഷ്ട്രയിലേക്കു കൊണ്ടുപോയി. 30 വര്‍ഷത്തോളമായി കോതമംഗലത്തു ജ്വല്ലറി ജീവനക്കാരനാണു ഹനുമന്ത് നായിക്. മകന്‍: ശിവകുമാര്‍ (കംപ്യൂട്ടര്‍ വിദ്യാര്‍ഥി).

kerala Bike accident