/kalakaumudi/media/media_files/2025/07/07/in-law-beaten-2025-07-07-12-53-58.png)
ഡല്‍ഹി: ഭര്‍തൃമാതാവിന് മരുമകളുടെ ക്രൂര മര്‍ദ്ദനം. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മരുമകളും അമ്മയും ചേര്‍ന്ന് അമ്മായിയമ്മയെ ക്രൂരമായി മര്‍ദ്ദിച്ചു. ജൂലൈ ഒന്നിനാണ് സംഭവം നടന്നത്. ഭര്‍തൃമാതാവ് സുധേഷ് ദേവിയെ മരുമകള്‍ അകാന്‍ഷയും അമ്മയും ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പരാതി നല്‍കിയെങ്കിലും പൊലീസ് കേസ് എടുക്കാന്‍ വിസ്സമ്മതിച്ചു എന്നും ആരോപണം ഉയരുന്നുണ്ട്. കേസ് എടുത്തത് ദൃശ്യങ്ങള്‍ പുറത്തു വന്നതിന് ശേഷമാണ്.ഗാസിയാബാദിലെ കവി നഗര്‍ പോലീസ് സ്റ്റേഷനിലാണ് ക്‌സ് രജിസ്റ്റര്‍ ചെയ്തത് അന്വേഷണം പുരോഗമിക്കുകയാണ്.