യുവതി ഭര്‍തൃവീട്ടില്‍  മരിച്ച നിലയില്‍

കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ് സ്‌നേഹ. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം.

author-image
Jayakrishnan R
New Update
death



ചെര്‍പ്പുളശ്ശേരി : തൃക്കടീരി കിഴൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്നേഹ(22)യാണ് മരിച്ചത്.വ്യാഴാഴ്ച രാവിലെയാണ് സ്നേഹയെ ഭര്‍തൃവീട്ടിലെ  കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവ് കണ്ടത്. കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്‌സാണ് സ്‌നേഹ. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം.ചെര്‍പ്പുളശ്ശേരി ഇന്‍സ്‌പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാട്ടുനിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.

 

death Crime