/kalakaumudi/media/media_files/2025/07/24/death-2025-07-24-14-17-16.jpg)
പെരുമ്പാവൂര്‍: ജാതിത്തോട്ടത്തില്‍ വയോധികയെമരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ കൃഷ്ണന്‍കുട്ടി റോഡില്‍ മനയ്ക്കപ്പടി അന്നമ്മ (84) ആണ് മരിച്ചത്. തോട്ടുവയില്‍ പെരിയാറിന് സമീപം പുരയിടത്തില്‍ ചൊവ്വാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. തലയില്‍ പരുക്കുണ്ട്. സ്വര്‍ണാഭരണങ്ങള്‍ കാണാനില്ല.
കവര്‍ച്ചാ ശ്രമത്തിനിടെ കൊല്ലപ്പെട്ടതാണെന്ന സംശയമുണ്ട്. രാത്രി വൈകിയും വീട്ടിലെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 84 വയസ്സിലും സ്വന്തമായി കൃഷിപ്പണികള്‍ ചെയ്തും തോട്ടങ്ങളില്‍നിന്നു ജാതിക്ക ശേഖരിച്ചുമാണ് കഴിഞ്ഞിരുന്നത്. കോടനാട് പൊലീസ് സ്ഥലത്തെത്തി.