ഭര്‍ത്താവിന്റെ കുത്തേറ്റ യുവതി മരിച്ചു

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.

author-image
Jayakrishnan R
New Update
srfd

knife attack

പത്തനംതിട്ട: ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ മരിച്ചു. പുല്ലാട് ആലുംതറയില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശ്യമയാണ് ഭര്‍ത്താവ് അജിയുടെ കുത്തേറ്റ് മരിച്ചത്. ഭാര്യയെ കൂടാതെ ഇയാള്‍ ഭാര്യപിതാവ് ശശി (65), ഇദ്ദേഹത്തിന്റെ സഹോദരി രാധാമണി (57) എന്നിവരെയും കുത്തിയിരുന്നു. കുടുംബകലഹമാണ് ആക്രമണത്തിലേക്ക് നയിച്ചത്.

ശനിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് ആക്രമണമുണ്ടായത്. ശശിയും ശ്യാമയും അജിക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടില്‍ ബഹളംകേട്ട് ഓടിയെത്തിയതായിരുന്നു അയല്‍വാസി കൂടിയായ രാധാമണി. ഇതോടെയാണ് ഇവര്‍ക്കും കുത്തേറ്റത്. മൂവരെയും കുത്തിയശേഷം അജി സ്ഥലത്തുനിന്ന് മുങ്ങി. മൂവരെയും ഉടന്‍തന്നെ പത്തനംതിട്ട ജില്ലാ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

സംഭവത്തില്‍ കോഴിപ്പുറം പൊലീസ്  അന്വേഷണമാരംഭിച്ചു. സംഭവസ്ഥലത്ത് നിന്ന് കടന്ന് കളഞ്ഞ അജിക്കായുള്ള തിരച്ചില്‍ തുടരുകയാണ്. അജി വീട്ടില്‍ മുന്‍പും പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരേ നേരത്തേതന്നെ ചില അടിപിടിക്കേസുകളുണ്ട്.

death Crime