മതപഠനശാല അവധിനൽകിയില്ല ; ടെലിവിഷൻ രംഗം അനുകരിച്ച് അഞ്ചുവയസ്സുകാരനെ ക്രൂരമായി കൊന്ന് സഹപാഠികൾ

വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അഞ്ചു വയസുകാരനായ തന്റെ മകന് അപകടം സംഭവിച്ചതായി ആരോപിച്ച് ഒരു സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു.

author-image
Vishnupriya
New Update
death news vidhura
Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡൽഹി: മതപഠന കേന്ദ്രത്തിൽ അഞ്ചു വയസുകാരനെ സഹപാഠികൾ മർദിച്ച് കൊലപ്പെടുത്തി. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ മദ്രസയിലായിരുന്നു സംഭവം. മദ്രസയ്ക്ക് ലീവ് ലഭിക്കാൻ വേണ്ടിയാണ് മൂന്നു കുട്ടികൾ ചേർന്ന് ക്രൂരകൃത്യത്തിന് മുതിർന്നതെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അഞ്ചു വയസുകാരനായ തന്റെ മകന് അപകടം സംഭവിച്ചതായി ആരോപിച്ച് ഒരു സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയപ്പോൾ കണ്ടത് കുട്ടിയുടെ മാതാവിനടുത്ത് കുട്ടിയെ കിടത്തിയിരിക്കുന്നതാണ്. കഴുത്തിലും വയറിലുമായി കുമിളകൾ പോലെ കാണപ്പെട്ടതായി പോലീസ് പറയുന്നു.

ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിയുകയായിരുന്നു. ആന്തരികാവയവത്തിൽ ക്ഷതമേറ്റിരുന്നു. കുട്ടി മർദ്ദനത്തിനിരയായതായും കണ്ടെത്തി.

അതേത്തുടർന്ന്, സംഭവത്തിൽ കൊലപാതകത്തിന് കേസ് രജിസ്റ്റർ ചെയ്ത് ഡൽഹി പോലീസ് അന്വേഷണം നടത്തി. തുടർന്നാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. പതിനൊന്ന് വയസുള്ള രണ്ടു വിദ്യാർഥികളും ഒമ്പത് വയസുള്ള ഒരു വിദ്യാർഥിയുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

മതപഠന കേന്ദ്രത്തിൽ നിന്നും കുട്ടികൾക്ക് വീട്ടിൽപോകാൻ അവധി ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ സ്ഥാപനത്തിന് അവധി ലഭിക്കുന്നതിനു വേണ്ടിയാണ് കുട്ടികൾ കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ടി.വിയിൽ കണ്ട രംഗം അനുകരിച്ച് ഇവർ കൊലപാതകം നടത്തുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കുന്നു.

നിലവിൽ മദ്രസ അടയ്ക്കുകയും എല്ലാ വിദ്യാർഥികളെയും അവരുടെ വീടുകളിലേക്ക് അയയ്ക്കുകയും ചെയ്തിരിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി. ജുവനൈൽ നിയമപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്.

madrasa murder