/kalakaumudi/media/media_files/2025/01/17/x1avjZtR8QYbMHjfkEp7.jpeg)
കൊച്ചി: തൃപ്പൂണിത്തുറ പേട്ടയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക ലഹരി വസ്തുക്കളുമായി ദന്തഡോക്ടർ പിടിയിൽ. ആലപ്പുഴ, പാതിരാപ്പിള്ളി, വലിയ വീട്ടിൽ , രഞ്ജു ആന്റണി (30) എന്നയാളൊയാണ് കൊച്ചി സിറ്റി പോലിസ് പിടികൂടിയത്. യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിന് മാരക ലഹരി വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതായി
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഡാൻസാഫിന്റെ നേതൃത്വത്തിൽ ടീം പേട്ട ജംഗ്ഷനിലുള്ള ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് 18.457 ഗ്രാം എൽ.എസ്,ഡി, 2.5640 ഗ്രാം എം.ഡി.എം.എ , 33.68 ഗ്രാം കഞ്ചാവ് എന്നിവയുമായി പ്രതി പിടിയിലായത്.