കോഴിക്കോട്: പാലക്കാട് സ്വദേശി യുവ ദന്ത ഡോക്ടർ ലഹരിമരുന്നുമായി പൊലീസ് പിടിയിലായി. ഓമശ്ശേരി, കൊടുവള്ളി പ്രദേശത്തെ ഫ്ലാറ്റിൽ നിന്നാണ് 15 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. കരിമ്പ, കളിയോട്, കണ്ണൻകുളങ്ങര സ്വദേശിയായ വിഷ്ണുരാജ് (29) ആണ് പൊലീസ് റെയ്ഡിൽ അറസ്റ്റിലായത്. മലപ്പുറം പൊന്നാനിയിൽ, ഓട്ടോ ഡ്രൈവർ ലഹരിമരുന്നുമായി അറസ്റ്റിലായി. വെളിയങ്കോട് സ്വദേശി സുഫൈൽ ആണ് മൂന്ന് ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. ചെറിയ പാക്കറ്റുകളാക്കി കൈവശം വെച്ച്, ഓട്ടോറിക്ഷയിൽ ചുറ്റിക്കറങ്ങി വിൽക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പ്രതിയുടെ ഓട്ടോറിക്ഷയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരിൽ നിന്നാണ് ലഹരിമരുന്ന് ഇയാൾ എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.