ധര്‍മ്മസ്ഥല കേസ് ; ദൃക്‌സാക്ഷികളുടെ മൊഴി പുറത്ത് ; കുഴിച്ചു മൂടിയതില്‍ അധികവും പെണ്‍കുട്ടികള്‍

പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.

author-image
Sneha SB
New Update
DHARMASTHALA

ബെംഗളൂരൂ : ധര്‍മ്മസ്ഥലയില്‍ നടന്നുവെന്ന് പറയപ്പെടുന്ന കൂട്ടക്കൊലയില്‍ ശുചീകരണത്തൊഴിലാളിയുടെ നിര്‍ണ്ണായക മൊഴി പുറത്ത്.സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം പുരുഷന്‍മാരുടെയും മൃതദേഹങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് മൊഴി.പല കൊലപാതകങ്ങളും നേരിട്ട് കണ്ടെന്നും മറവ് ചെയ്തില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇയാളുടെ മൊഴിയില്‍ പറയുന്നു.കൊലപാതകത്തിന് കാരണമായവരെ ഭയന്ന് 11 വര്‍ഷമായി തനിക്ക് അയല്‍ സംസ്ഥാനത്ത് ഒളിവില്‍ കഴിയേണ്ടി വന്നെന്നും ഏതു നിമിഷവും കൊല്ലപ്പെടുമെന്ന ഭയം തന്നെ വേട്ടയാടുന്നെന്നും ഇയാള് പറയുന്നു.ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകള്‍ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാള്‍ പറയുന്നു.ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങള്‍ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതില്‍ സ്‌കൂള്‍ യൂണിഫോമില്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടായിരുന്നുവെന്നാണ് ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ചില മൃതദേഹങ്ങളില്‍ ആസിഡ് പൊള്ളലേറ്റ പാടുകള്‍ ഉണ്ടായിരുന്നു.ചിലത് താന്‍ തന്നെ ഡീസല്‍ ഒഴിച്ച് കത്തിച്ചു.സംഭവങ്ങള്‍ക്ക് പിന്നില്‍ പ്രദേശത്തെ ക്ഷേത്ര ഭരണസമിതിയുമായി ബന്ധപ്പെട്ടവരാണെന്നും മൊഴിയിലുണ്ട്. സത്യം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളിയുടെ മൊഴിയില്‍ ഉണ്ട്.

murder eyewitness