/kalakaumudi/media/media_files/2025/08/30/bengalkuru-2025-08-30-20-53-48.jpg)
ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മലയാളിയായ ടി ജയന്തിന്റെ ബെംഗളൂരുവിലെ വീട്ടില്‍ പൊലീസ് പരിശോധന. വെളിപ്പെടുത്തല്‍ നടത്തുകയും പിന്നീട് അറസ്റ്റിലാവുകയും ചെയ്ത ചിന്നയ്യക്കൊപ്പമാണ് എസ്‌ഐടി സംഘം ജയന്തിന്റെ വീട്ടിലെത്തിയത്.
ചിന്നയ്യ നേരത്തെ ഈ വീട്ടിലെത്തിയിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേതുടര്‍ന്നാണ് പരിശോധന നടത്തിയത്. ധര്‍മ്മസ്ഥല സംരക്ഷണ സമിതി നേതാവ് മഹേഷ് തിമ്മരോടിയുടെ വലംകൈയാണ് ടി.ജയന്ത്. നേരത്തെ തിമരോടിയുടെ വീട്ടിലും എസ്‌ഐടി പരിശോധന നടത്തിയിരുന്നു.