പൈപ്പ് പൊട്ടി വെള്ളം ഒഴുക്കിയത് സംബന്ധിച്ച തർക്കം; കണ്ണൂരിൽ അയൽവാസിയെ അടിച്ചുകൊന്നു

പള്ളിക്കുന്ന് നമ്പ്യാർമൊട്ട സ്വദേശി  ‘അമ്പൻ’ ഹൗസിൽ അജയകുമാർ(61)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളൊയ സജ്ജയ്‌ദാസ്‌, സൂര്യദാസ്‌ എന്നിവരെും പൊലീസ് കസ്റ്റഡിയിലെടുത്തു.

author-image
Greeshma Rakesh
Updated On
New Update
murder case

മരിച്ച പള്ളിക്കുന്ന് നമ്പ്യാർമൊട്ട സ്വദേശി  ‘അമ്പൻ’ ഹൗസിൽ അജയകുമാർ(61)

Listen to this article
0.75x 1x 1.5x
00:00 / 00:00

കണ്ണൂർ: കണ്ണൂരിൽ പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നത് ചോദ്യം ചെയ്തയാളെ അയൽവാസികൾ അടിച്ചുകൊന്നു.പള്ളിക്കുന്ന് നമ്പ്യാർമൊട്ട സ്വദേശി  ‘അമ്പൻ’ ഹൗസിൽ അജയകുമാർ(61)ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽക്കാരനായ ദേവദാസിനെയും മക്കളൊയ സജ്ജയ്‌ദാസ്‌, സൂര്യദാസ്‌ എന്നിവരെും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.ദേവദാസിൻ്റെ വീട്ടിലെ വാഹനം കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കിയത് അജയകുമാർ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇവരെ നാട്ടുകാര്‍ പിടിച്ചുമാറ്റിയിരുന്നു.

എന്നാൽ രാത്രി എട്ടു മണിയോടെ ഇരുവരും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. ഇതിനെ തുടർച്ചയായി ദേവദാസും മക്കളുമെത്തി വീടിനു മുന്നിലെ റോഡിൽ വച്ച് അജയകുമാറിനെ മർദ്ദിക്കുകയായിരുന്നു. ദേവദാസും സംഘവും അജയ് കുമാറിൻ്റെ വീട്ടിലേക്ക് എത്തുകയും കല്ലും വടികളും ഹെല്‍മെറ്റും ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റിട്ടുണ്ട്. മർദ്ദനമേറ്റ് റോഡിൽ കിടന്ന അജയകുമാറിനെ നാട്ടുകാർ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 

kannur murder Crime News