ഓഡീഷയിൽ ചികിത്സയ്ക്കിടെ ഡോക്ടർ രണ്ട് രോഗികളെ ബലാത്സംഗം ചെയ്തതായി പരാതി

ഹൃദ്രോഗ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പ്രതി എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോ​ഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. 

author-image
Vishnupriya
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

ഭുവനേശ്വർ: ഓഡീഷയിലെ കട്ടക്കിൽ രണ്ട് രോഗികളെ ഡോക്ടർ ബലാത്സംഗം ചെയ്തതായി പരാതി. കട്ടക് എസ്‌സിബി മെഡിക്കൽ കോളേജിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഹൃദ്രോഗ വിഭാഗത്തിൽ ജോലിചെയ്തിരുന്ന പ്രതി എക്കോകാർഡിയോഗ്രാം പരിശോധനയ്ക്കെത്തിയ രോ​ഗികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

അതേസമയം, രോ​ഗികളുടെ ബന്ധുക്കൾ അക്രമിച്ചതായി ചൂണ്ടികാട്ടി ആരോപണവിധേയനായ ഡോക്ടർ ആശുപത്രിയിൽ ചികിത്സ തേടി. ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന പ്രതിയുടെ പേര് പോലീസ് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. ഇരയായവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മംഗളബാഗ് പോലീസ് കേസെടുത്തിട്ടുണ്ട്. വിഷയത്തിൽ ആശുപത്രി അധികൃതർ പ്രതികരിച്ചിട്ടില്ല. 

അന്വേഷണം ആരംഭിച്ചെന്നും ഇരകളുടെ മൊഴി രേഖപ്പെടുത്തുകയും തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും കട്ടക്ക് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (എഡിസിപി) അനിൽ മിശ്ര പറഞ്ഞു.

sexual assualt odissia