യുവതിയെ തീകൊളുത്തി കൊന്ന ഭര്‍ത്താവിനെ വെടിവച്ചുവീഴ്ത്തി യു പി പൊലീസ്

കേസെടുത്ത പൊലീസ് ഇയാള്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിത്തുമ്പോള്‍ വെടിവട്ട് വീഴ്ത്തുകയായിരുന്നു. 2016ലാണ് സിര്‍സ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്.

author-image
Biju
New Update
up

നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ ഭര്‍ത്താവും ഭര്‍തൃമാതാപിതാക്കളും ചേര്‍ന്ന് തീകൊളുത്തി കൊന്ന സംഭവത്തിലെ ഭര്‍ത്താവിനെ വെടിവച്ചുവീഴ്ത്തി യുപി പൊലീസ്. നിക്കി (26) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിക്കിയുടെ ഭര്‍ത്താവ് വിപിനും മറ്റൊരു സ്ത്രീയും ചേര്‍ന്ന് നിക്കിയുടെ മുടിയില്‍ പിടിച്ച് വലിക്കുന്നതും ഉപദ്രവിക്കുന്നതുമാണ് ഒരു ദൃശ്യത്തിലുള്ളത്. ഷര്‍ട്ട് ധരിക്കാതെ നില്‍ക്കുന്ന വിപിന്റെ പുറത്തും വയറിലും ചോരപ്പാടുകളും കാണാം.

മറ്റൊരു വിഡിയോ ദൃശ്യത്തില്‍ തീപടര്‍ന്ന ശരീരവുമായി നിക്കി പടിക്കെട്ടുകളിലൂടെ ഓടുന്നതും ഒടുവില്‍ നിലത്തിരിക്കുന്നതും കാണാം. തുടര്‍ന്ന് ഒരു സ്ത്രീ നിക്കിയുടെ ദേഹത്ത് വെള്ളമൊഴിക്കുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. നിക്കിയുടെ ദേഹത്ത് എന്തോ ഒഴിച്ച ശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയായിരുന്നെന്ന് നിക്കിയുടെ മകന്‍ പറഞ്ഞു.

കേസെടുത്ത പൊലീസ് ഇയാള്‍ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ രക്ഷപ്പെടാന്‍ ശ്രമിത്തുമ്പോള്‍ വെടിവട്ട് വീഴ്ത്തുകയായിരുന്നു. 2016ലാണ് സിര്‍സ ഗ്രാമത്തിലുള്ള വിപിനെ നിക്കി വിവാഹം കഴിക്കുന്നത്. ആറുമാസത്തിനുശേഷം സ്ത്രീധനം ആവശ്യപ്പെട്ട് വിപിനും കുടുംബവും നിക്കിയെ പീഡിപ്പിക്കാന്‍ തുടങ്ങിയതായി നിക്കിയുടെ സഹോദരി കാഞ്ചന്‍ പറഞ്ഞു. കാഞ്ചനെയും ഈ കുടുംബത്തിലേക്കാണ് വിവാഹം ചെയ്തയച്ചത്. 36 ലക്ഷം രൂപ സ്ത്രീധനമായി വിപിന്റെ കുടുംബം ചോദിച്ചെന്നും കാഞ്ചന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി വിപിന്റെ മുന്നില്‍വച്ച് അയാളുടെ മാതാപിതാക്കളാണ് നിക്കിയെ തീകൊളുത്തിയതെന്നും അവര്‍ ആരോപിച്ചു.

'എന്നെ വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരമുതല്‍ നാലു മണി വരെ ഉപദ്രവിച്ചു. ഒരാളുടെ സ്ത്രീധനം കിട്ടി. രണ്ടാമത്തെ ആളിന്റേത് എവിടെ എന്നു ചോദിച്ചായിരുന്നു പീഡനം. നീ മരിക്കുന്നതാണ് ഭേദമെന്നും വീണ്ടും വിവാഹം ചെയ്യുമെന്നും എന്റെ ഭര്‍ത്താവ് പറഞ്ഞു. ഇതേ ദിവസമാണ് എന്റെ സഹോദരിയെ എന്റെയും കുട്ടികളുടെയും കണ്‍മുന്നില്‍വച്ച് ക്രൂരമായി മര്‍ദിച്ചത്. അവളെ രക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ആരോ അവളെ ആശുപത്രിയിലെത്തിച്ചു. ആരാണെന്നറിയില്ല. എന്റെ ബോധം പോയിരുന്നു. ഞങ്ങള്‍ക്ക് നീതി വേണം.'' കാഞ്ചന്‍ പറഞ്ഞു.