വളാഞ്ചേരി: ദേശീയപാത 66-ലെ വട്ടപ്പാറ വയഡക്ട് പാലത്തിനുമുകളില്‍വെച്ചുള്ള ലഹരി ഉപയോഗം വര്‍ധിക്കുന്നു. കഴിഞ്ഞ പത്ത്ദിവസത്തികം നാലുപേരെയാണ് പാലത്തില്‍വെച്ച് ലഹരി ഉപയോഗിച്ചതിന് ഹൈവേ പൊലീസും വളാഞ്ചേരി പൊലീസുംചേര്‍ന്ന് പിടികൂടിയത്.കഴിഞ്ഞദിവസം ഹൈവേ പൊലീസ് രാത്രികാല പട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് വളാഞ്ചേരി സ്വദേശി അന്‍വര്‍ സാദിഖ് (29)ഹൈവേ പോലീസിന്റെ പിടിയിലായത്. തുടര്‍ന്ന് വളാഞ്ചേരി എസ്‌ഐ ജോബ് ഇയാള്‍ക്കെതിരേ എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. ലഹരി ഉപയോഗത്തിനുള്ള ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മാസം 24-ന് പൊന്നാനി സ്വദേശികളായ സിറാജ് (35), ഋഷികേശ് (29)എന്നിവരും കഴിഞ്ഞ ചൊവ്വാഴ്ച കോട്ടയ്ക്കല്‍ സ്വദേശി സമീ (37)റും പാലത്തിനുമുകളില്‍വെച്ച് ലഹരി ഉപയോഗിക്കുന്നതിനിടെ പിടിയിലായിരുന്നു.