കോട്ടയം : പാലാ ഉള്ളനാട് എക്സൈസ് നടത്തിയ പരിശോധനയിൽ വൻതോതിൽ ലഹരി മരുന്ന് കണ്ടെത്തി. സംഭവത്തിൽ ഉള്ളനാട് സ്വദേശി ജിതിൻ ചിറക്കൽ എക്സൈസ് പിടിയിലായി. ഇയാളുടെ കയ്യിൽ നിന്ന് 300 പായ്ക്കറ്റ് മെഫൻടെർമിൻ സൾഫേറ്റ് പിടികൂടിയിട്ടുണ്ട്. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്. ഈ മരുന്ന് കൊറിയർ വഴിയാണ് പ്രതി വാങ്ങിയത്. പാലാ കേന്ദ്രീകരിച്ച് വിൽപ്പന നടത്താനാണ് ജിതിൻ മരുന്ന് എത്തിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ലഹരി വേട്ട : കൊറിയറിൽ അർബുദ രോഗികൾക്കു രക്തസമ്മർദ്ദത്തിനുള്ള മരുന്ന്, കോട്ടയത്തു യുവാവ് അറസ്റ്റിൽ
ഇയാളുടെ കയ്യിൽ നിന്ന് 300 പായ്ക്കറ്റ് മെഫൻടെർമിൻ സൾഫേറ്റ് പിടികൂടിയിട്ടുണ്ട്. അർബുദരോഗികൾക്ക് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനായി കുത്തിവെക്കുന്ന മരുന്നാണിത്.
New Update