കൊച്ചിയിൽ മയക്കുമരുന്ന് വേട്ട : 1.64 ഗ്രാം എം.ഡി.എം. എ യുമായി യുവാവ് പിടിയിൽ

കൊച്ചിൻ വൻ മയക്കുമരുന്ന് വേട്ട. 1.6450 ഗ്രാം എംഡി എം എയുമായി യുവാവിനെ എക്സൈസ് പിടികൂടി.

author-image
Shyam
New Update
gg

 കൊച്ചി: കൊച്ചിൻ വൻ മയക്കുമരുന്ന് വേട്ട.
1.6450 ഗ്രാം എം. ഡി എം എ യുമായി യുവാവിനെ എക്സൈസ് പിടികൂടി.പച്ചാളം ദേശത്ത് പുല്ലം വേലിൽ വീട്ടിൽ  വിഷ്ണു സജനനെയാണ്  സ്പെഷ്യൽ സ്‌ക്വാഡിലെ എക്സൈസ് ഇൻസ്‌പെക്ടർ കെ.പി.പ്രമോദിന്റെ നേതൃത്വത്തിൽ പിടികൂടിയത്. യുവാക്കൾക്കിടയിൽ മയക്ക്മരുന്ന് എത്തിച്ചു കൊടുക്കുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായത്.
 കഴിഞ്ഞ ഒരു മാസത്തിലേറെയായി
പ്രതി എക്സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു ഇയാൾ, പച്ചാളം കടമക്കുടി എറണാകുളം ഭാഗങ്ങളിൽ യുവാക്കളുടെ ഇടയിൽ മയക്കുമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.
പ്രിവന്റീവ് ഓഫീസർ സി.പി ജിനേഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ  എം. ടി ശ്രീജിത്ത്,വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

kochi Crime mdma sales