ലഹരി വേട്ട : വിദ്യാർത്ഥികളുടെ റോബിൻ ഭായ് പിടിയിലായി, ഓപ്പറേഷൻ ക്ലീൻ തുടരുന്നു

വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

author-image
Rajesh T L
New Update
lourej

കൊച്ചി : എറണാകുളം ജില്ലയിൽ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്ന മുഖ്യ കണ്ണി പെരുമ്പാവൂരിൽ പിടിയിലായി. വിദ്യാർഥികൾ റോബിൻ ഭായ് എന്ന് വിളിക്കുന്ന അസാം സ്വദേശി റോബിൻ മണ്ഡൽ ആണ് പിടിയിലായത്. പെരുമ്പാവൂർ ഭായി കോളനിയിൽ നിന്നും 9 കിലോയിൽ അധികം കഞ്ചാവുമായാണ് പൊലീസ് ഇയാളെ പിടികൂടിയത്.

കഴിഞ്ഞ ദിവസമാണ് കോതമം​ഗലത്തെ കോളേജിൽ നിന്നും വിദ്യാർ‍ത്ഥികളെ കഞ്ചാവുമായി പിടിച്ചത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെരുമ്പാവൂരിൽ താമസിക്കുന്ന റോബിൻ ഭായെ പിടികൂടുന്നത്. വിശദമായുള്ള പരിശോധനയിൽ 9 കിലോ കഞ്ചാവുമായി ഇയാളെ പിടികൂടുകയായിരുന്നു. വാട്സ്പ്പ് വഴിയാണ് ഇയാൾ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു. പൊതിക്കനുസരിച്ച് പണം ഈടാക്കുന്നതായിരുന്നു ഇയാളുടെ രീതി. ഓപ്പറേഷൻ ക്ലീൻ എന്ന പേരിലാണ് പൊലീസ് ലഹരിക്കെതിരെ നടപടി ആരംഭിച്ചിരിക്കുന്നത്.

drugs case drug peddling drug maphia drug