പോലീസിന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

ഇവരുള്‍പ്പെടുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളംവെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്

author-image
Prana
New Update
Drug

കോട്ടയം: കടപ്ലാമറ്റം വയലായില്‍ പോലീസുകാര്‍ക്ക് നേരെ ലഹരി സംഘത്തിന്റെ ആക്രമണം. ആക്രമണത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റുമരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മഹേഷ്, ശരത്, ശ്യാംകുമാര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.ലഹരി സംഘത്തിലെ ആറുപേരെ മരങ്ങാട്ടുപിള്ളി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.വയലാ സ്വദേശികളായ കൈലാസ് കുമാര്‍, ദേവദത്തന്‍, അര്‍ജുന്‍ ദേവരാജ്, ജെസിന്‍ ജോജോ, അതുല്‍ പ്രദീപ്, അമല്‍ ലാലു എന്നിവരാണ് പിടിയിലായത്. ഇവരുള്‍പ്പെടുന്ന സംഘം ലഹരി ഉപയോഗിച്ച ശേഷം ബഹളംവെക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് സ്ഥലത്ത് എത്തിയത്. ഇതിനിടെയാണ് ആക്രമണം ഉണ്ടായത്.

police