കഞ്ചാവ് വില്പന : യുവാവിനെ നാട്ടുകാർ തടഞ്ഞു വച്ചു പൊലീസിനെ വിളിച്ചു കൈമാറി, യുവാവിന്റെ കൈയ്യിൽ നിന്ന് 1.5കിലോ കഞ്ചാവ് കണ്ടെത്തി

പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പൊലീസിന വിവരം അറിയിച്ചത്

author-image
Rajesh T L
New Update
yuoaadf

മലപ്പുറം: മലപ്പുറം എആർ നഗർ തോട്ടശ്ശേരിയറയിൽ കഞ്ചാവ് വിൽപ്പനക്കാരനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പുള്ളിപ്പാറ സ്വദേശി റിജീഷിനെയാണ് നാട്ടുകാർ പിടികൂടിയത്. കഞ്ചാവ് വില്‍പ്പനക്കുശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് പ്രദേശവാസികള്‍ റിജേഷിനെ തടഞ്ഞുവച്ച് പൊലീസിന വിവരം അറിയിച്ചത്.

കഞ്ചാവ് ഇടപാട് അവസാനിപ്പിക്കണമെന്ന് പല തവണ നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും റിജേഷ് കൂട്ടാക്കിയിരുന്നില്ല. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ വില്‍പ്പനക്കായി ഇയാള്‍ ഓട്ടോറിക്ഷയില്‍ സൂക്ഷിച്ച ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു. ഇന്നലെ വൈകിട്ട് റിജീഷിനെ പിടികൂടുന്ന ദൃശ്യങ്ങൾ ഇന്നാണ് പുറത്തു വന്നത്.

Malayalam News Drug Case Drug hunt drug peddling