ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിനെതുടര്‍ന്ന് മകളെ കഴുത്ത് ഞെരിച്ച് കൊന്ന് മദ്യപാനിയായ അച്ഛന്‍

ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു.

author-image
Sneha SB
New Update
KILLED DOUGHTER

മുംബൈ : മഹാരാഷ്ട്രയിലെ ലത്തൂര്‍ ജില്ലയില്‍ നാല് വയസ്സുകാരിയായ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അച്ഛന്‍ അറസ്റ്റില്‍.ചോക്ലേറ്റ് വാങ്ങാന്‍ പണം ചോദിച്ചതിനെ തുടര്‍ന്നാണ് അച്ഛന്‍ മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.ബാലാജി റാത്തോഡ് എന്നയാളാണ് അറസ്റ്റിലായത്. പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു.ഇയാള്‍ വീട്ടില്‍ വഴക്ക് ഉണ്ടാക്കുന്നത് പതിവായിരുന്നു. ഇതോടെ ഭാര്യ വര്‍ഷ സ്വന്തം വീട്ടിലേക്ക് പോയി. ഞായറാഴ്ച ഉച്ചയോടെയാണ് മകള്‍ ആരുഷി ചോക്ലേറ്റ് വാങ്ങാന്‍ അച്ഛനോട് പണം ചോദിച്ചത്. ദേഷ്യം വന്ന ഇയാള്‍ സാരി ഉപയോഗിച്ച് മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഭര്‍ത്താവിന് വധശിക്ഷ നല്‍കണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ലത്തൂര്‍ ജില്ലയിലെ ഉദഗിര്‍ താലൂക്കിലെ ഭീമ തണ്ട സ്വദേശിയാണ് പ്രതി. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ബാലാജി റാത്തോഡിനെ അറസ്റ്റ് ചെയ്തു.

murder