മരിച്ച നിലയില്‍ കാണപ്പെട്ട ഹസ്‌നയുടെ ഫോണ്‍ സന്ദേശം പുറത്ത്, കൊടി സുനിക്കെതിരെയും ആരോപണം

ഭര്‍ത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച ഹസ്‌ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോണ്‍ എടുക്കാതായപ്പോള്‍ ഒക്ടോബര്‍ 28ന് മറ്റൊരു ഫോണില്‍ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

author-image
Biju
New Update
hasna

കാക്കൂര്‍ ( കോഴിക്കോട്):കൈതപ്പൊയിലിലെ അപ്പാര്‍ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഹസ്‌നയുടെ (34) ഫോണ്‍ സന്ദേശം പുറത്ത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടുള്ളവരുടെ പേരുകള്‍ പറയുന്ന സന്ദേശം യുവതിയുടെ മരണത്തെക്കുറിച്ചുള്ള നിഗൂഢത വര്‍ധിപ്പിക്കുന്നതായി ബന്ധുക്കള്‍ പറയുന്നു.

ഭര്‍ത്താവിനെയും 3 മക്കളെയും ഉപേക്ഷിച്ച ഹസ്‌ന തനിക്കൊപ്പം താമസിച്ചിരുന്ന യുവാവ് ഫോണ്‍ എടുക്കാതായപ്പോള്‍ ഒക്ടോബര്‍ 28ന് മറ്റൊരു ഫോണില്‍ നിന്ന് അയച്ച ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ആദില്‍ എന്ന പേരുള്ളയാളെ അഭിസംബോധന ചെയ്ത് അയച്ച സന്ദേശത്തില്‍, തന്റെ ജീവിതം പോയെന്നു പറയുന്ന യുവതി കരച്ചില്‍ അടക്കിയാണ് സംസാരിക്കുന്നത്. പല കാര്യങ്ങളും വെളിപ്പെടുത്തുമെന്ന ഭീഷണിയോടെയാണ് കൊടി സുനി, ഷിബു തുടങ്ങിയ പേരുകള്‍ പറയുന്നത്. ലഹരി ഉപയോഗത്തിന്റെ കാര്യങ്ങള്‍ ഉള്‍പ്പെടെ തനിക്ക് അറിയാവുന്ന എല്ലാ വിവരങ്ങളും സമൂഹമാധ്യമത്തില്‍ വെളിപ്പെടുത്തുമെന്നും 26 സെക്കന്‍ഡ് ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

അതേസമയം, യുവതി ഉപയോഗിച്ച ഫോണ്‍ ഇപ്പോഴും യുവാവിന്റെ കൈവശമാണ് ഉള്ളതെന്ന് ബന്ധുക്കള്‍ പറഞ്ഞു. തങ്ങള്‍ ഉന്നയിക്കുന്ന സംശയങ്ങള്‍ ബലപ്പെടുകയാണെന്നും പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു.