/kalakaumudi/media/media_files/ch9QvVfewVOaLOzqZBR6.jpeg)
പന്തീരാങ്കാവ്: വയോധിക ദമ്പതികൾ മാത്രം താമസിക്കുന്ന വീട്ടിൽ കത്തി ചൂണ്ടി താലിമാല പൊട്ടിച്ചെടുത്തു. ഭർത്താവിനും ഭാര്യയ്ക്കും മുറിവേറ്റു. ഒളവണ്ണ പഞ്ചായത്ത് കാര്യാലയത്തിനു പിൻവശം മാത്തറയിലാണ് സംഭവം. കൃഷി വിഭാഗത്തിൽ നിന്ന് പിരിഞ്ഞ പുതിയേടത്ത് കുളങ്ങര ചന്ദ്രശേഖരൻ നായർ (76), ഭാര്യ വിജയകുമാരി (67) എന്നിവർക്കാണ് കത്തി കൊണ്ടു മുറിവേറ്റത്.
ചൊവ്വാഴ്ച പുലർച്ചെ 5.45ന് വിജയകുമാരി അടുക്കളയിൽ ലൈറ്റ് ഇടുമ്പോഴാണ് കഴുത്തിൽ പിടിമുറുക്കി 5 പവന്റെ താലിമാല പൊട്ടിക്കുന്നത്. നായയെ നടത്താൻ കൊണ്ടുപോയ ചന്ദ്രശേഖരൻ നായർ തിരിച്ചു വന്നപ്പോഴാണ് പിടിവലി രംഗം കാണുന്നത്. ഇതു തടയാൻ ശ്രമിച്ച ഭർത്താവിനു നേരേ കത്തി വീശി. ഭാര്യയെ തള്ളി വീഴ്ത്തി. കയ്യിലുണ്ടായിരുന്ന 5 പവൻ വളകൾ ഊരിയെടുക്കാൻ മോഷ്ടാവ് കത്തിമുനമ്പ് കഴുത്തിൽ ചൂണ്ടി ആവശ്യപ്പെടുകയായിരുന്നു. ഇതിനിടയിൽ മോഷ്ടാവുമായുള്ള പിടിവലിയിലാണ് കത്തിവീശലിൽ ചന്ദ്രശേഖരൻ നായർക്ക് കുത്തേറ്റത്. മാല കൊണ്ടു പോവുന്നതിനിടയിൽ മാലയുടെ ലോക്കറ്റ് തറയിൽനിന്നു കിട്ടിയിട്ടുണ്ട്.