/kalakaumudi/media/media_files/2024/10/31/yLL0F8vtqk382ynMIynu.jpg)
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികനെ അയൽവാസി കുത്തിക്കൊന്നു. മാവിളക്കടവ് സ്വദേശി ശശി (65) ആണ് മരിച്ചത്. അയൽവാസികൾ തമ്മിലുണ്ടായ അതിർത്തി തർക്കത്തിനിടയിലാണ് കുത്തേറ്റത്.ആക്രമണം നടത്തിയ അയൽവാസിയായ സുനിൽ ജോസിനെ പൊഴിയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മിലുള്ള അതിർത്തി തർക്കത്തെ തുടർന്ന് ഇന്ന് വില്ലേജ് ഓഫീസിൽ നിന്ന് ഉദ്യോഗസ്ഥർ സ്ഥലം അളക്കാനെത്തിയിരുന്നു. അളവെടുപ്പിനിടെ ഇവർ തമ്മിൽ വീണ്ടും രൂക്ഷമായ തർക്കമുണ്ടാവുകയും അയൽവാസിയായ സുനിൽ ജോസ് ശശിയെ കുത്തുകയായിരുന്നു. നിരവധി പേർ നോക്കിനിൽക്കെയായിരുന്നു ആക്രമണം. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് അന്വേഷണം ആരംഭിച്ചു.