/kalakaumudi/media/media_files/2025/06/28/eitwvhi13121-2025-06-28-17-51-13.jpg)
ഇരവിപുരം: കഞ്ചാവ് ചെടി വീട്ടിൽ വളർത്തിയ യുവാവ് പിടിയിലായി. വള്ളക്കടവ് സുനാമി ഫ്‌ളാറ്റിൽ ബാലചന്ദ്രൻ മകൻ ശ്യാം ലാൽ(32) ആണ് പോലീസ് പിടിയിലായത്.
ആരും കാണാത്ത രീതിയിൽ സ്റ്റെയർ കെയ്സിന്റെ താഴ്‌വശമായിരുന്നു കഞ്ചാവ് ചെടി വളർത്തിയിരുന്നത്.
രണ്ട് മാസം ആയ നാല് ചെടികളും മൂന്ന് വലിയ ചെടികളും ഒരു ചെറിയ ചെടിയുമാണ് ഇയാളുടെ വീട്ടിൽ നിന്ന് പിടികൂടിയത്.
ഇരവിപുരം, വള്ളക്കടവ്,കാരുണ്യതീരം തുടങ്ങിയ സുനാമി ഫ്ലാറ്റ്കളിൽ നിന്നും ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ഇരവിപുരം പോലീസിന് നിരവധി പരാതികൾ ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് നടത്തിയ രഹസ്യ നിരീക്ഷണത്തിലാണ് ശ്യാംലാൽ പിടിയിലായത് .
ഇരവിപുരം സി ഐ ആർ.രാജീവിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ രാജ്മോഹൻ, സിവിൽ പൊലീസ് ഓഫീസർമാരായ അനീഷ്,സജിൻ, സുമേഷ് എന്നിവരുടെ സംഘമാണ് കഞ്ചാവ് ചെടികളുമായി പ്രതിയെ പിടികൂടിയത് .