വിഷം നല്‍കി കൊന്ന ശേഷം കാമുകന്റെ ഉമ്മയെ വിളിച്ചറിയിച്ചു; കോതമംഗലം കൊലപാതകത്തില്‍ യുവതി അറസ്റ്റില്‍

ജൂലൈ 27 ന് പുലര്‍ച്ചെയാണ് അന്‍സിലിനെ അദീനയുടെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അന്‍സിലിന് വിഷം നല്‍കിയെന്ന് അദീന തന്നെയാണ് അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചറിയിച്ചത്

author-image
Biju
New Update
kotha

കൊച്ചി: കോതമംഗലത്ത് യുവാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ യുവതി അറസ്റ്റില്‍. ചേലാട് സ്വദേശിനിയായ അദീനയാണ് കാമുകന്‍ അന്‍സിലിനെ കൊലപ്പെടുത്തിയ കുറ്റത്തിന് അറസ്റ്റിലായത്. കളനാശിനിയായ പാരക്വറ്റ് നല്‍കിയാണ് കൊലപാതകം നടത്തിയത്.

ജൂലൈ 27 ന് പുലര്‍ച്ചെയാണ് അന്‍സിലിനെ അദീനയുടെ വീട്ടില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. അന്‍സിലിന് വിഷം നല്‍കിയെന്ന് അദീന തന്നെയാണ് അദ്ദേഹത്തിന്റെ അമ്മയെ വിളിച്ചറിയിച്ചത്. പിന്നീട് അന്‍സില്‍ തന്നെ കോതമംഗലം പോലീസിനെ വിളിച്ച് സഹായം അഭ്യര്‍ത്ഥിച്ചു. പോലീസ് എത്തിയാണ് അന്‍സിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ജൂലൈ 31 ന് രാത്രിയോടെയാണ് അന്‍സില്‍ മരിച്ചത്.

ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ തന്റെ സുഹൃത്തിനോട് അന്‍സില്‍ സംസാരിച്ചിരുന്നു. താനുമായി ഏറെക്കാലമായി ബന്ധത്തിലായിരുന്ന അദീന വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്‍കി എന്നാണ് അന്‍സില്‍ സുഹൃത്തിനോട് പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും പാരക്വറ്റ് എന്ന കളനാശിനിയാണ് മരണകാരണമെന്ന് കണ്ടെത്തി.

അന്‍സിലും അദീനയും തമ്മിലുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം. അന്‍സില്‍ വിവാഹിതനാണ്. ഇവര്‍ തമ്മിലുള്ള അടുപ്പത്തിനിടെ അന്‍സിലിന്റെ ഭാഗത്തുനിന്ന് അദീനയ്ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് യുവതി കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് നല്‍കുന്ന സൂചന.

അന്‍സിലിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മാതിരപ്പള്ളി ജുമാ മസ്ജിദില്‍ കബറടക്കി. യുവതി കുറ്റം സമ്മതിച്ചതായും, വിഷം വീടിനടുത്തുള്ള കടയില്‍ നിന്ന് വാങ്ങിയതായും മൊഴി നല്‍കിയിട്ടുണ്ട്.

kothamangalam