പെരുമ്പാവൂരില്‍ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

ഇന്നലെയാണ് അനീറ്റ കോട്ടയെത്ത വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. മാതാപിതാക്കള്‍ വിദേശത്താണ്. ഇരുവരോടും ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

author-image
Biju
New Update
esgf

Rep. Img.

കൊച്ചി: പെരുമ്പാവൂരിനടുത്ത് വേങ്ങൂരിലെ കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഇന്ന് രാവിലെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഇന്നലെയാണ് അനീറ്റ കോട്ടയെത്ത  വീട്ടില്‍ നിന്നു മടങ്ങിയെത്തിയത്. മാതാപിതാക്കള്‍ വിദേശത്താണ്. ഇരുവരോടും ക്ഷമ ചോദിച്ചുകൊണ്ടുള്ള ആത്മഹത്യ കുറിപ്പും മുറിയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. എന്താണ് മരണത്തിലേക്ക് നയിച്ചത് എന്നതടക്കമുള്ള വിവരങ്ങള്‍ വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

perumbavoor