കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയില്‍ ഷഹബാദ് വധക്കേസ് പ്രതികളായ ആറ് വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.ഹൈക്കോടതിയുടെ നിര്‍ദ്ദേ പ്രകാരമാണ് ഫല പ്രഖ്യാപനം.പ്രതികളായ കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുളള അവസരം ലഭിക്കും.ഇന്നലെയാണ് ഫലം പ്രഖ്യാപിച്ചത് , വിദ്യാഭ്യാസ മന്ത്രി പത്രസമ്മേളനത്തിലൂടെയാണ് അറിയിച്ചത്.കുറ്റകൃത്യവും പരീക്ഷാ ഫലവും തമ്മില്‍ ബന്ധമില്ലല്ലോ എന്ന് ചോദിച്ച കോടതി വിദ്യാര്‍ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു വെക്കുന്നത് എങ്ങനെയെന്നും ചോദിച്ചിരുന്നു.എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നിട്ടും കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു.ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ഷഹബാസ് മരിച്ചത് . നഞ്ചക്ക് കൊണ്ട് തലയ്ക്ക് കാര്യമായ ക്ഷതമേറ്റ ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പ്രതികളായ വിദ്യാര്‍ഥികളെ ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിലാണ് പരീക്ഷ എഴുതിച്ചത്.
ഷഹബാസ് വധക്കേസില്‍ പ്രതികളായ വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നിട്ടും കുട്ടികളുടെ പരീക്ഷാഫലം തടഞ്ഞു വച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പതിഭാഗം അഭിഭാഷകന്‍ കോടതിയെ സമീപിച്ചിരുന്നു.ഫെബ്രുവരി 28നാണ് വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റ് ഷഹബാസ് മരിച്ചത്
New Update