/kalakaumudi/media/media_files/2025/06/27/whatsapp-2025-06-27-18-32-26.jpeg)
തൃക്കാക്കര: കാക്കനാട് രാസലഹരിയുമായി രണ്ടുപേരെ എക്സൈസ് പിടികൂടി.വാഴക്കാല പാലച്ചുവട് സ്വദേശിയായ അബ്ദുൽ റാസിഖ് (30) വാഴക്കാല കരിമക്കാട് സ്വദേശിയായ അരുൺ ദിനേശൻ (30) എന്നിവർക്കെതിരെയാണ് എക്സൈസ് ഇൻസ്പെക്ടർ ആർ.അഭിരാജിന്റെ നേതൃത്വത്തിൽ പിടികൂടിയത്.കാക്കനാട് പാലച്ചുവടുള്ള അബ്ദുൽ റാസിഖിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11 ഗ്രാം എം.ഡി.എം.എ 14.9 ഗ്രാം കഞ്ചാവ് എന്നിവയുമായി ഇരുവരും പിടിയിലാവുന്നത്.കാക്കനാട് ഇൻഫോപാർക്ക് വാഴക്കാല പ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘങ്ങളുടെ പ്രധാനപ്പെട്ട കണ്ണികളാണ് ഇവർ. വീടിന് മുകളിലെ താൽക്കാലികമായി എടുത്തിട്ടുള്ള മുറിയിൽ മയക്ക് മരുന്ന് എത്തിച്ച് ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തിവരുകയായിരുന്നു.സ്ത്രീകൾ ഉൾപ്പെടെയുള്ള ഇൻഫോപാർക്കിലെ ജീവനക്കാരും സമീപപ്രദേശങ്ങളിലെ കോളേജ് വിദ്യാർഥികൾ ഉൾപ്പെടെയുള്ള ആളുകൾക്കും ഇവർ ലഹരി ഇടപാടുകൾ നടത്തിവന്നിരുന്നത്.പ്രതികളുടെ മൊബൈൽ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് പറഞ്ഞു.കേസിൽ പിടിയിലായ അബ്ദുൽ റാസിഖ് എറണാകുളം മാർക്കറ്റിലെ ഐ.എൻ.ടി.യു.സി ചുമട്ടുതൊഴിലാളിയാണ്. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.എൻ അജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ അഷ്കർ സാബു,ജിബിനാസ് വി എം,അമൽദേവ് സി ജി,വനിതാ സിവിൽ എക്സൈസ് ഓഫീസർ അഞ്ചു ആനന്ദൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന