ലഹരി എത്തിച്ചത് താരങ്ങള്‍ക്ക് വേണ്ടി, നടന്മാരോടൊപ്പം ലഹരി ഉപയോഗിച്ചു: പ്രതിയുടെ മൊഴി

സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആലപ്പുഴ എക്‌സൈസ് കമ്മീഷണറാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

author-image
Biju
New Update
FDH

ആലപ്പുഴ: ആലപ്പുഴയില്‍ പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത് സിനിമാ മേഖലയിലെ പ്രമുഖര്‍ക്ക് വേണ്ടിയെന്ന് മൊഴി. നടന്മാരായ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് നിരോധിത ലഹരി വസ്തുക്കള്‍ നല്‍കാറുണ്ടെന്ന് പിടിയിലായ തസ്ലിമ സുല്‍ത്താന്‍ മൊഴി നല്‍കി. സിനിമാ താരങ്ങളുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എക്‌സൈസിന് തസ്ലീമ മൊഴി നല്‍കി. മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ സിനിമാ മേഖലയിലെ പലരുടെയും നമ്പറുകള്‍ ഇവരുടെ ഫോണില്‍ നിന്നും കണ്ടെത്തി.

സിനിമാ മേഖലയിലെ മറ്റ് ചില പ്രമുഖരുമായും സാമ്പത്തിക ഇടപാടുകളും ഉണ്ടായിട്ടുണ്ടെന്നും പ്രതി മൊഴി നല്‍കിയിട്ടുണ്ട്. അത് ലഹരികൈമാറ്റവുമായി ബന്ധമുണ്ടോ എന്ന തരത്തില്‍ അന്വേഷണം നടക്കുന്നുണ്ട്. ആലപ്പുഴ എക്‌സൈസ് കമ്മീഷണറാണ് മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ ദിവസം ഇവരില്‍ നിന്നും പിടികൂടിയ ഹൈബ്രിഡ് കഞ്ചാവ് തായ്‌ലന്‍ഡില്‍ നിന്നും എത്തിച്ച് അത് ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ഇടങ്ങളിലേക്ക് വിതരണം നടത്താനായിരുന്നു പദ്ധതി. ഇവരുടെ ലഹരിക്കൈമാറ്റ രീതിയെ കുറിച്ചും എക്‌സൈസ് പറഞ്ഞിരുന്നു. ആവസ്യക്കാര്‍ ഇവര്‍ക്ക് പണം നിക്ഷേപിക്കുകയും, അതിന് ശേഷം ലഹരിവസ്തുക്കള്‍ ഓരോ സ്ഥലങ്ങളിലേക്ക് എത്തിച്ച് ആവശ്യക്കാരന്റെ മൊബൈലിലേക്ക് ഇതിന്റെ ഫോട്ടോ ഇട്ടുകൊടുക്കുയാണ് ചെയ്യുന്നത്. തുടര്‍ന്ന് ഇവര്‍ വന്ന് ലഹരിവസ്തുക്കള്‍ ശേഖരിച്ച് കൊണ്ടുപോകുന്നതാണ് രീതിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

നാര്‍ക്കോട്ടിക് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓമനപ്പുഴ തീരദേശ റോഡില്‍ നടത്തിയ പരിശോധനയിലാണ് 3 കിലോ ഹൈബ്രിഡ് കഞ്ചാവ് എക്‌സൈസ് പിടികൂടിയത്. എറണാകുളത്തു നിന്നും കാറിലെത്തിയ സംഘം ആലപ്പുഴ ബീച്ചിന് സമീപമുള്ള സ്വകാര്യ ഹോംസ്റ്റേയില്‍ എത്തിയപ്പോഴാണ് പിടിയിലാകുന്നത്. കഞ്ചാവ് സൂക്ഷിച്ചിരുന്ന ക്രിസ്റ്റീന എന്ന് വിളിക്കുന്ന ചെന്നൈ സ്വദേശിനി തസ്ലീമ സുല്‍ത്താനയേയും ഫിറോസ് എന്ന മണ്ണഞ്ചേരി സ്വദേശിയേയും സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

sreenath bhasi shine tom chacko