/kalakaumudi/media/media_files/2025/07/13/eip55ti89608-2025-07-13-12-25-09.jpg)
കൊല്ലം: നഗരത്തിൽ എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ചാലുമൂട് സി കെ പി ഭാഗത്ത് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ ഫോക്സ്‌വാഗൺ പോളോ കാറിൽ കടത്തിയ മെത്താഫിറ്റമിനുമായി രണ്ടുപേർ പിടിയിലായി. കൊല്ലം താലൂക്കിൽ തൃക്കരുവ വില്ലേജിൽ ഞാറക്കൽ ഏലുമല കായൽവാരം നിസാ മൻസിലിൽ കെ. നൗഫൽ (32), അഞ്ചാലുംമൂട് സികെപി കോട്ടയ്ക്കകം വാർഡിൽ വാടകയ്ക്ക് താമസിക്കുന്ന അഖിൽജിത്ത് (28) എന്നിവരെയാണ് പിടികൂടിയത്. പോളോ കാറിൽ നിന്നും 3.915 ഗ്രാം മെത്താഫിറ്റമിൻ പിടികൂടി. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നൗഫലിന്റെ വീട്ടിൽ നിന്ന് 10.257 ഗ്രാം മെത്താഫിറ്റമിനും പിടികൂടി.ലഹ​രി മ​രു​ന്ന് വി​ൽ​പ​ന​യി​ലൂ​ടെ ല​ഭി​ച്ച 21430 രൂ​പ​, ഐഫോൺ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാർ എന്നിവ ഇവരിൽനിന്ന് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട് , പ്രദേശത്ത് ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണ് മയക്കുമരുന്നെന്നാണ് വിവരം. ഇവരെ എക്സൈസ് ചോദ്യം ചെയ്തു വരികയാണ്.മയക്കുമരുന്ന് എവിടെ നിന്ന് ലഭിച്ചു, ആരൊക്കെയാണ് ഇടപാടുകാർ എന്നതടക്കം അന്വേഷിച്ച് വരികയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് (ഗ്രേഡ്) ഇൻസ്പെക്ടർമാരായ ബിനുലാൽ, ആർ.ജി വിനോദ്,ഷഹലുദ്ദീൻസിവിൽ എക്സൈസ് ഓഫീസർമാരായ ആസിഫ്, പ്രദീഷ്, ജിത്തു, വനിത സിവിൽ എക്സൈസ് ഓഫീസർ ട്രീസ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.