ചാരായവും, കഞ്ചാവ്‌ ചെടിയും പിടികൂടി എക്സൈസ്

പുത്തൂർ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

author-image
Shibu koottumvaathukkal
New Update
IMG-20250701-WA0054

കൊല്ലം : എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി.സാജന്റെ നേതൃത്വത്തിൽ പുത്തൂർ കാരിക്കൽ പ്രദേശത്ത് നടത്തിയ പരിശോധനയിൽ 8 ലിറ്റർ ചാരായവും 260 ലിറ്റർ കോടയുമായി ഒരാളെ കസ്റ്റഡിയിലെടുത്തു. പുത്തൂർ കാരിക്കൽ സ്വദേശി മാനാവിറ കുഴിവിള വീട്ടിൽ ജോസഫ് മകൻ രാജപ്പനാണ് പിടിയിലായത് പുത്തൂർ കേന്ദ്രീകരിച്ച് ചാരായ വിൽപ്പന നടത്തുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.ഇന്നേ ദിവസം എഴുകോണിൽ നടത്തിയ പരിശോധനയിൽ 27 സെന്റീമീറ്റർ നീളമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. 

 പ്രിവന്റ്റ്റീവ് ഓഫീസർമാരായ സുനിൽകുമാർ, കബീർ, പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) ശരത്, ശ്രീജിത്ത്‌ സിവിൽ എക്സൈസ് ഓഫീസർ രജീഷ്,എം. വിഷ്ണു, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗംഗ,സ്നേഹ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

 

kollam excise