എക്സൈസിന്റെ ഓണം സ്പെഷ്യൽ ഡ്രൈവ്: ചാരായം പിടികൂടി

കൊല്ലം ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിസിയുടെ നിയന്ത്രണത്തിലുള്ള സ്പെഷ്യൽ ടീമും, കൊല്ലം എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായി എഴുകോൺ പവിത്രേശ്വരം ഭാഗത്തു നടത്തിയ പരിശോധനയിലാണ്

author-image
Shibu koottumvaathukkal
New Update
IMG-20250805-WA0036

എഴുകോൺ : ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് നടത്തിയ പരിശോധനയിൽ ചാരായം പിടികൂടി. സംഭവത്തിൽ പവിത്രേശ്വരം സ്വദേശി സത്യശീലൻ(62)എന്നയാളെ പിടികൂടി.

കൊല്ലം ഡെപ്യൂട്ടി കമ്മീഷണർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡിസിയുടെ നിയന്ത്രണത്തിലുള്ള സ്പെഷ്യൽ ടീമും, കൊല്ലം എക്സൈസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരും സംയുക്തമായി എഴുകോൺ പവിത്രേശ്വരം ഭാഗത്തു നടത്തിയ പരിശോധനയിലാണ് 13 ലിറ്റർ ചാരായവുമായി ഇയാൾ പിടിയിലായത്. ഓണം വിപണി ലക്ഷ്യമാക്കി വില്പനയ്ക്ക് സൂക്ഷിച്ചു വെച്ചിരുന്ന ചാരായമാണ് പിടികൂടിയത്. 

എഴുകോൺ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സി. സാജൻ ഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ബിജുമോൻ, പ്രിവന്റിവ് ഓഫീസർ സുനിൽകുമാർ പ്രിവന്റീവ് ഓഫീസർ ഗ്രേഡ്മാരായ ശരത്, ശ്രീജിത്ത് മിറാൻഡ സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു, അനന്തു, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ,വനിതാ സിവിൽ എക്സൈസ് ഓഫീസർ സ്നേഹ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമായിരുന്നു പ്രതിയെ പിടികൂടിയത്.

kollam Excise Department